National
ദത്തു-സദാശിവം കൂടിക്കാഴ്ച വിവാദമാകുന്നു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറാക്കുന്നതിനെതിരായ ഹരജി പരിഗണിക്കും മുമ്പ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചാണ് കൂടിക്കാഴ്ചയെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഹരജിക്കാരന്‍ അറിയിച്ചു.
കൂടിക്കാഴ്ച നടന്നതിന്റെ രേഖകള്‍ ഒരു മലയാളം ചാനല്‍ പുറത്തുവിട്ടു.
സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരായ ഹരജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. ഒക്ടോബര്‍ മൂന്നിനായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം എച്ച് എല്‍ ദത്തുവുമായി കൂടിക്കാഴ്ച നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒക്ടോബര്‍ അഞ്ചിന് ഗവര്‍ണറാക്കുന്നതിനെതിരായ ഹരജി തള്ളുകയും ചെയ്തിരുന്നു.
---- facebook comment plugin here -----