Kerala
ക്ഷേത്ര സ്വത്ത്: സുപ്രീം കോടതിയില്‍ രാജകുടുംബത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തിന് തിരിച്ചടി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ രാജകുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളി. അമിക്കസ് ക്യൂറിയെ പുറത്താക്കുന്നതിനാണോ അതോ ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്നതിനാണോ രാജകുടുംബം പ്രാധാന്യം നല്‍കുന്നതെന്ന് ജസ്റ്റിസ് ഠാക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍ ദവെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചോദിച്ചു.
അമിക്കസ് ക്യൂറിക്കെതിരെ രാജുകുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരമുള്ളതല്ല. ക്ഷേത്ര നന്മ ലക്ഷ്യംവെച്ചാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കിയതായി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീഷണം. അതേസമയം, അമിക്കസ് ക്യൂറിയുടെ നിലപാടിനെതിരെ രാജകുടുംബത്തിന് എതിര്‍വാദമുണ്ടെങ്കില്‍ അക്കാര്യം മൂന്നാഴ്ചക്കുള്ളില്‍ സത്യാങ്മൂലമായി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.