Kerala
രാജുകുടുംബത്തെ അപകീര്‍ത്തിപെടുത്തിയിട്ടില്ല: ഗോപാല്‍ സുബ്രഹ്മണ്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപെടുത്തിയല്ല സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. രാജകുടുംബത്തോട് ആദരവുണ്ട്. എന്നാല്‍ തന്റെ കൂറ് ശ്രീപത്മനാഭനോടാണ്. റിപ്പോര്‍ട്ട് വസ്തുനിഷ്ടമായി വിലയിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെത്തിയതായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. ഇന്നലെയാണ് അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ തങ്ങളെ കക്ഷി ചേര്‍ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----