Connect with us

Techno

മോട്ടറോള ഡ്രോയിഡ് ടര്‍ബോ പുറത്തിറക്കി

Published

|

Last Updated

motorola turbo

മോട്ടോറോളയുടെ ആന്‍ഡ്രോയിഡ് സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണായ ഡ്രോയിഡ് ടര്‍ബോ പുറത്തിറക്കി. അമേരിക്കന്‍ മൊബൈല്‍ സേവനദാതാക്കളായ വേരിസോണുമായി ചേര്‍ന്നാണ് മോട്ടറോള പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും റീടെയിലര്‍മാരില്‍ നിന്നും ഈ മോഡല്‍ സ്വന്തമാക്കാനാവും. ബാലിസ്റ്റിക് നൈലോണ്‍, കെവ്‌ലാര്‍ ഫൈബര്‍ മെറ്റീരിയലുകളില്‍ ഫോണ്‍ ലഭ്യമാകും.

എല്‍ ജി ജീ3, സാംസംഗ് ഗ്യാലക്‌സി നോട്ട് 4 എന്നീ മോഡലുകളിലേതിനു സമാനമായി ക്യൂ എച്ച് ഡി ഡിസ്‌പ്ലേയാണ് ഡ്രോയിഡ് ടര്‍ബോയുടെ പ്രധാന സവിശേഷത. സ്‌ക്രീനിന് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3യുടെ സുരക്ഷയും കമ്പനി നല്‍കുന്നു. 2.7 ജിഗാ ഹേര്‍ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, അഡ്രിനോ 420 ജി പി യു, 3 ജി ബി റാം എന്നിവ പുതിയ മോഡലിനെ കരുത്തുറ്റതാക്കും.

വാട്ടര്‍റിപലന്റ് നാനോ കോട്ടിംഗോടു കൂടിയതാണ് ഡ്രോയിഡ് ടര്‍ബോ എന്നും വെള്ളത്തെ പ്രതിരോധിക്കുന്നതാണെന്നും മോട്ടോറോള അവകാശപ്പെടുന്നു. 3900 മില്ലി ആമ്പിയര്‍ ബാറ്ററിയാണുപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 48 മണിക്കൂര്‍ വരെ പലവിധ ഉപയോഗം നടത്തുവാനാവുമെന്നാണ് കമ്പനിയുടെ മറ്റൊരു അവകാശവാദം. മോട്ടോറോളയുടെ ടര്‍ബോ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 15 മിനിട്ടിനുള്ളില്‍ എട്ടുമണിക്കൂര്‍ നേരത്തേക്കുള്ള ചാര്‍ജ് ചെയ്യാനാവും.

എഫ്/2.0 അപേര്‍ചര്‍, ഡ്യുവല്‍ എല്‍ ഇ ഡി ഫഌഷ് എന്നിവയോടെയുള്ള 21 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ക്യാമറ സ്മാര്‍ട്ട്‌ഫോണുകളില്‍ നല്ല ക്യാമറ വേണമെന്നുള്ളവരെ ആകര്‍ഷിക്കുമെന്നതിനു സംശയമില്ല. 2 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ സെല്‍ഫി പ്രേമികളെ നിരാശരാക്കുന്നതാണ്.

രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്റ്റില്‍ 32 ജിബി പതിപ്പിന് 199.99 ഡോളറും (12,000 രൂപ), 64 ജിബി പതിപ്പിന് 249.99 ഡോളറുമാണ് (15,000 രൂപ) അമേരിക്കയില്‍ വില. ഇന്ത്യന്‍ വിപണിയില്‍ 40,000 രൂപക്കടുത്താകും ഫോണിന്റെ വില.

Latest