Kerala
ഹോട്ടലിനെതിരായ അക്രമം: ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് നല്‍കുമെന്ന് യുവമോര്‍ച്ച

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ നിലപാടില്‍ ഉറച്ച് യുവമോര്‍ച്ച. റെസ്‌റ്റോറന്റില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നാളെ കൈമാറുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
ഡൗണ്‍ ടൗണില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഒരു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ചില ദൃശ്യങ്ങളും ഇതോടൊപ്പം ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് യുവമോര്‍ച്ച ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് യുവമോര്‍ച്ചക്കെതിരെ വലിയ വിമര്‍ശമാണ് ഉയര്‍ന്നത്.
---- facebook comment plugin here -----