Kerala
ഹോട്ടല്‍ തകര്‍ത്ത സംഭവം: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരു യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നിവേദ് ആണ് അറസ്റ്റിലായത്. പി ടി ഉഷാ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റാണ് കഴിഞ്ഞ ദിവസം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.
റസ്റ്റോറന്റില്‍ അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്നാരോപിച്ചായിരുന്നു അക്രമം. ആക്രമണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----