Connect with us

National

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രം അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും. ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ 49 ദിവസത്തെ ഭരണത്തിനുശേഷം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നായിരുന്നു രാജി. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ആം ആദ്മിയില്‍ ഭിന്നിപ്പുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വിജയിച്ചിരുന്നില്ല. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞടുപ്പുകളില്‍ ബിജെപിക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Latest