Kerala
ടൈറ്റാനിയം കേസ്: സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
കൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ നീട്ടിയത്. നേരത്തെ മൂന്നാഴ്ചത്തേക്കായിരുന്നു നേരത്തെ കോടതി സ്‌റ്റേ നല്‍കിയിരുന്നത്.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ക്രമക്കേടില്‍ ഉത്തരവാദികളായവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ നല്‍കിയ ഹരജയിലാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്.
---- facebook comment plugin here -----