Connect with us

Kerala

കേരളാ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ശശി തരൂരിനെതിരെ മുഖപ്രസംഗം എഴുതി വിവാദമായതിനു പിന്നാലെയാണ് സഖ്യ കക്ഷിയായ കേരളാ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പത്രം ലേഖനമെഴുതിയത്. “അമ്പതാമാണ്ടില്‍ നാണം കുണുങ്ങരുത്” എന്ന ലേഖനത്തിലാണ് മാണി ഗ്രൂപ്പിനെതിരെ വിമര്‍ശം.

അന്‍പത് വര്‍ഷത്തിലെത്തി നില്‍ക്കുന്ന പാര്‍ട്ടി പ്രായത്തിന്റെ പക്വത പ്രടിപ്പിക്കണമെന്ന് ലേഖനം ഓര്‍മ്മിപ്പിക്കുന്നു. ഇടതുമുന്നണി കേരളാ കോണ്‍ഗ്രസിനെ ചൂണ്ടയിടാന്‍ ശ്രമിക്കുമ്പോള്‍ കെ എം മാണി പ്രതിരോധിക്കുന്നില്ലെന്ന് ലേഖനം ആക്ഷേപിക്കുന്നു. 50 വര്‍ഷത്തിനിടെ കേരളാ കോണ്‍ഗ്രസ് ശക്തിയാര്‍ജിച്ചിട്ടുണ്ട്. അത് കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്തിലൂടെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. കേരളാ കോണ്‍ഗ്രസിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ആ പാര്‍ട്ടിയുടെ പല നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. കേരളാ കോണ്‍ഗ്രസ് രൂപം കൊണ്ടതു തന്നെ ഭരണ പങ്കാളിത്തം ലക്ഷ്യമിട്ടാണെന്നും ലേഖനം പറയുന്നു.

കമ്യൂണിസ്റ്റുകളുമായി ഭരണം പങ്കിട്ടാല്‍ അന്ന് കേരളാ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങും. പി ജെ ജോസഫാണ് അത് കൂടുതല്‍ വിവരിക്കാന്‍ കഴിവുള്ളയാളെന്നും ലേഖനത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest