National
സിഗരറ്റ് വില കൂടും;മദ്യം വില കുറയും
ന്യൂഡല്‍ഹി:ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടറിനും വിലകൂടും.എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി പറഞ്ഞു.സിഗരറ്റിനും കോള ഉല്‍പന്നങ്ങള്‍ക്കും വില കൂടും.ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും എണ്ണ ഉല്‍പന്നങ്ങള്‍ക്കും വില കുറയും.മദ്യത്തിനും വില കുറയും.ടെലിവിഷന്‍, എല്‍ഇഡി, സോളാര്‍ പാനല്‍, ചെരിപ്പുകള്‍, ബാറ്ററി, സോപ്പ് എന്നിവയ്ക്കും വില കുറയും.ആശുപത്രി ഉല്‍പന്നങ്ങള്‍, വജ്രം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വില കൂടും.







