Kerala
മനുഷ്യക്കടത്ത് പരാമര്‍ശമില്ലാതെ ഡി ഐ ജി ശ്രീജിത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട്
തിരുവനന്തപുരം: അനാഥാലയ വിവാദത്തില്‍ മനുഷ്യക്കടത്ത് പരാമര്‍ശമില്ലാതെ ഡി ഐ ജി ശ്രീജിത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണ് എന്നായിരുന്നു ഡി ഐ ജിയുടെ ആദ്യ നിലപാട്. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ അദ്ദേഹം പിന്നോക്കം പോയിരിക്കുന്നത്.
കേരളത്തിലെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവര്‍ പഠന ശേഷം എന്തുചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈവശമില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അനാഥാലയങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ച് സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
---- facebook comment plugin here -----