National
അഴിമതിക്കേസില്‍ വയലാര്‍ രവിയുടെ മകന്‍ പ്രതി

ജയ്പൂര്‍:108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും പ്രതിപ്പട്ടികയില്‍.രാജസ്ഥാന്‍ പൊലീസാണ് കേസെടുത്തത്.
രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍പൈലറ്റ്,പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം,രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി എ എ ഖാന്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സാവന്ത് സിങ് പറഞ്ഞു.ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകാലത്ത് 2.56 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
---- facebook comment plugin here -----