International
അല്‍സീസിയെ ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു
കെയ്‌റോ:
അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ ഈജിപ്ത് പ്രസിഡന്റായി ഇലക്ഷന്‍ കമീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.96.91 ശതമാനം വോട്ട് നേടിയാണ് മുന്‍ പട്ടാള മേധാവി കൂടിയായ സീസി തെരഞ്ഞെടുക്കപ്പെട്ടത്.
സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുന്ന പുതുയുഗപ്പിറവിക്കായിപരിശ്രമിക്കാന്‍ രാജ്യത്തെ ജനങ്ങളോട് സീസി ആഹ്വാനം ചെയ്തു.യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 47 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്.സീസിയുടെ എതിരാളി ഹംദീന്‍ സബാഹിക്ക് 3.09 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.പ്രസിഡന്റായി അടുത്ത ഞായറാഴ്ച അല്‍സീസി സത്യപ്രതിജ്ഞ ചെയ്‌തേക്കും.







