Connect with us

National

കസ്തൂരി രംഗന്‍: അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകുമെന്ന് കേന്ദ്രം. കേന്ദ്ര പരസ്ഥിതി മന്ത്രിയായി ചുമതലയേറ്റ ശേഷം പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും താത്പര്യം പരിഗണിച്ച് മാത്രമേ പരിസ്ഥിതി സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് കൊണ്ടുപോകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Latest