Ongoing News
രഞ്ജിത് മഹേശ്വരിയെ വീണ്ടും അര്‍ജുനയ്ക്ക് ശിപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മലയാളി ട്രിപ്പ്ള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും അര്‍ജുന പുരസ്‌കാര നിര്‍ദേശ പട്ടികയില്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് രഞ്ജിത് മഹേശ്വരിയുടെ പേരു നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം രഞ്ജിത് മഹേശ്വരിയെ അര്‍ജുനയ്ക്കു പരിഗണിച്ചെങ്കിലും അവസാന നിമിശം ഒഴിവാക്കിയിരുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു പിടിക്കപ്പെട്ടിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത് മഹേശ്വരിയെ ഒഴിവാക്കിയത്.







