National
മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു

ഭോപാല്‍: മുസഫര്‍നഗര്‍ കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പ്രവീണ്‍കുമാര്‍ (36) ജയിലില്‍ മരിച്ചു. ഹൃദയ തടസ്സം കാരണമാണ് പ്രതി മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന കലാപത്തില്‍ ഇഹ്‌സാന്‍ എന്നയാളെ വെടിവെച്ചുകൊന്നതിനാണ് പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തത്. വെടിവെപ്പില്‍ മറ്റ് ഏഴു പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
ഹൃദയാഘാതമുണ്ടായ ഉടന്‍ തന്നെ പ്രവീണ്‍കുമാറിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
---- facebook comment plugin here -----