Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഓഫീസിനെയും രൂക്ഷമായി വിമര്‍ശിച്ച കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. പരാമര്‍ശത്തിനെതിരെ റിവിഷന്‍ പെറ്റീഷനോ അപ്പീലോ ആയിരിക്കും സര്‍ക്കാര്‍ നല്‍കുക. അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം കിട്ടിയശേഷമായിരിക്കും നടപടി.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പുകേസ് പരിഗണിച്ച ഹൈക്കോടതി ഇന്നലെയാണ് മുഖ്യമന്ത്രിയെയും ഓഫീസിനെയും രൂക്ഷമായി വിമര്‍ശിച്ചത്. കേസ് സി ബി ഐക്ക് വിടാന്‍ ഉത്തരവിട്ടപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം നടത്തിയത്.

---- facebook comment plugin here -----

Latest