Kerala
ഡീന്‍ ഇടുക്കിയില്‍ തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ഇടുക്കി സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി വി ടി ബല്‍റാമായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം. സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് ബല്‍റാമിനെതിരെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ത്തന്നെ ബല്‍റാം ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ല. പി ടി തോമസിന് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ അഭിപ്രായം പറയാമായിരുന്നു എന്നും മീറ്റിംഗ് അഭിപ്രായപ്പെട്ടു.
ഇടുക്കി സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ശാസിച്ച ഇടുക്കി ബിഷപ്പിനെ ബല്‍റാം നികൃഷ്ടജീവി എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വമടക്കം രംഗത്തുവന്നിരുന്നു.
---- facebook comment plugin here -----