Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ ഹരജി ഇന്ന് പരിഗണിക്കും

Published

|

Last Updated

ചെന്നൈ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. പശ്ചിമഘട്ട ജനരക്ഷാ സമിതിയാണ് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് . കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13ന് ഇറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞപക്ഷം നിയമസഭകളിലെങ്കിലും വിഷയം ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.

Latest