Connect with us

Kerala

പശ്ചിമഘട്ട സംരക്ഷണ സമിതി നിരാഹാര സമരം പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. ഇന്നലെ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറണ്ടം തങ്ങളുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചതിനാലാണ് നിരാഹാര സമരം പിന്‍വലിച്ചിരിക്കുന്നത്. ജനദ്രോഹ നടപടികള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ മറ്റു സമര പരിപാടികള്‍ തുടരുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.

Latest