Kerala
'കേപ്പ്' എം ഡി റിജി നായര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: കോപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) എം ഡി റിജി ജി നായര്‍ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. വിജിലന്‍സിന്റെ അന്വേഷണം നേരിടുന്ന റിജി മുഖ്യമന്ത്രിയെയും സഹകരണ മന്ത്രിയെയുമാണ് രാജിസന്നദ്ധത അറിയിച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ പ്രധാനപദവികളില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍ സര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റിജി നായര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. റിജി നായരെ കേപ്പ് ഡയറക്ടറാക്കിയതിനെതിരെ കെ പി സി സിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
---- facebook comment plugin here -----