Connect with us

Kerala

സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വന്‍ ക്രമക്കേടെന്ന് കോടതി

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പു കേസില്‍ വന്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതി. കേസ് സി ബി ഐയ്ക്ക് അന്വേഷിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. റവന്യൂ, വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചു നടപടിയെടുക്കാം. വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി സലിംരാജ് ഭീഷണിപ്പെടുത്തിയതായും കോടതി പറഞ്ഞു. കേസ് ഡയറി ഹാജരാക്കാനും ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കി.

Latest