Connect with us

Gulf

സഊദിയില്‍ പാര്‍ട്ട് ടൈം ജോലി നിയമപരമാക്കുന്നു

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്വദേശികളായ ഫുള്‍് ടൈം തൊഴിലാളികള്‍ക്ക് മറ്റൊരു കമ്പനിയില്‍ ഉപാധികളോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യം സഊദി തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നു. പാര്‍ട് ടൈം ജോലി ഒരു ദിവസം നാല് മണിക്കൂറിലോ ആഴ്ചയില്‍ 24 മണിക്കൂറിലോ കൂടരുത് എന്ന വ്യവസ്ഥയോടെ അനുമതി നല്‍കാനാണ് സഊദി ആലോചിക്കുന്നത്.

പാര്‍ട്ട് ടൈം ജോലി നിയമപരമാക്കാന്‍ ഉദ്ദേശിച്ചുള്ള കരട് നിയമം മന്ത്രാലയം തയ്യാറാക്കി. 17 വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. രണ്ട് തൊഴിലുടമയുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുക. കമ്പനിയുടെ സ്വദേശീവല്‍ക്കര ക്വാട്ടയിലാണ് പാര്‍ട്ട് ടൈം ജോലിക്കാരെ ഉള്‍പ്പെടുത്തുക. തൊഴിലാളികള്‍ നിര്‍ബന്ധമായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ അംഗത്വമെടുക്കണമെന്നതും വ്യവസ്ഥയിലുണ്ട്.