Connect with us

Ongoing News

കാലിക്കറ്റിനും എം ജിക്കും ജയം

Published

|

Last Updated

മൂവാറ്റുപുഴ: സര്‍ അശുതോഷ് മുഖര്‍ജി അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കറ്റിനും എം ജിക്കും വീണ്ടും ജയം. വിശ്വജ്യോതി എന്‍ജീനീയറിങ് കോളേജ് ഗ്രൗണ്ടില്‍ നടന്ന പൂള്‍ ബി മത്സരത്തില്‍ കാലിക്കറ്റ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പശ്ചിമ ബംഗാള്‍ യൂനിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍, മുവാറ്റുപുഴ നിര്‍മ്മലാ കോളേജ് ഗ്രൗണ്ടില്‍ നടന്ന പൂള്‍ ഡി മത്സരത്തില്‍ എം ജി ഒന്നിനെതിലെ നാല് ഗോളുകള്‍ക്ക് ശിവാജി യൂനവേഴ്‌സിറ്റിയെ തറപറ്റിച്ചു.
കോലഞ്ചേരി സെന്റ്. പീറ്റേഴ്സ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന പൂള്‍ എ ആദ്യ റൗണ്ട് മത്സരങ്ങളില്‍ മുംബൈ യൂണിവേഴ്‌സിറ്റി (4/2)അണ്ണാ യൂണിവേഴ്‌സിറ്റിയെയും, ബര്‍ദാന്‍ യൂണിവേഴ്‌സിറ്റി (1/0) ഉത്ക്കല്‍ യൂണിവേഴ്‌സിറ്റിയെയും, പരാജയപ്പെടുത്തി. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ മുംബൈ യൂണിവേഴ്‌സിറ്റി (1/0) എം .ഡി യു റോത്തക്ക് യൂണിവേഴ്‌സിറ്റി യേയും (1-0 ) ബര്‍ദാന്‍ യൂണിവേഴ്‌സിറ്റി (4/2) അണ്ണാ യൂണിവേഴ്‌സിറ്റിയെയും, പരാജയപ്പെടുത്തി.
പൂള്‍ ബിയിലെ മറ്റു മത്സരങ്ങളില്‍ വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി(4/1) ജെ.എന്‍.വി.യൂണിവേഴ്‌സിറ്റിയേയും, ഡെല്‍ഹി യൂണിവേഴ്‌സിറ്റി (3/0) എസ്.ജി. യൂണിവേഴ്‌സിറ്റി അമരാവതിയേയും പരാജയപ്പെടുത്തി.
കടയിരുപ്പ് സെന്റ്. പീറ്റേഴ്സ്സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂള്‍ സി ആദ്യ റൗണ്ട് മത്സരങ്ങളില്‍ പഞ്ചാബി യൂണിവേഴ്‌സിറ്റി (5/0) റാഞ്ചി യൂണിവേഴ്‌സിറ്റിയേയും, അണ്ണാമല യൂണിവേഴ്‌സിറ്റി(5/0) ബര്‍ക്കത്തുള്ള യൂണിവേഴ്‌സിറ്റിയെയും, പരാജയപ്പെടുത്തി. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ എം.എല്‍. സുഖാദി യൂണിവേഴ്‌സിറ്റി യും പഞ്ചാബി യൂണിവേഴ്‌സിറ്റിയും (1/1) സമനില പാലിച്ചപ്പോള്‍ അണ്ണാമല യൂണിവേഴ്‌സിറ്റി (4/0) റാഞ്ചി യൂണിവേഴ്‌സിറ്റി യെയും പരാജയപ്പെടുത്തി. പൂള്‍ ഡിയിലെ മറ്റു മത്സരങ്ങളില്‍ ശിവാജി യൂണിവേഴ്‌സിറ്റി (1/0) കുരുഷോത്ര യൂണിവേഴ്‌സിറ്റിയേയും പരാജയപ്പെടുത്തി.

Latest