Kerala
ദേശാഭിമാനിക്കെതിരെ ജി.സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട ദേശാഭിമാനി റിപ്പോര്‍ട്ടിനെതിരെയാണ് സുധാകരന്റെ പോസ്റ്റ്.
നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡ് അതിന്റെ വിജയഗാഥ തുടങ്ങിയത് ഞാന്‍ സഹകരണ മന്ത്രി ആയിരുന്ന കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ദേശാഭിമാനി റിപ്പോര്‍ട്ടര്‍ പറയുന്നതുപോലെ കഴിഞ്ഞ വര്‍ഷം അല്ല.
ഇക്കാര്യം ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ദുര്‍വ്യാഖ്യാനത്തിനു ഇട കൊടുക്കും വിധം നല്കിയത് ഒട്ടും ശരിയായില്ല.
സാരമില്ല. നാട്ടിലെ സാമാന്യ ജനത്തിനു ഇക്കാര്യം നല്ല വണ്ണം ബോധ്യമുണ്ട് ..!എന്ന് ഫോസ്ബുക്ക് പോസ്റ്റിലൂടെ സുധാകരന്‍ പറയുന്നു.
---- facebook comment plugin here -----