First Gear
കുടുംബത്തില്‍ ഒന്നിലധികം കാറുണ്ടെങ്കില്‍ അധിക നികുതി
ന്യൂഡല്‍ഹി: ഒരു കുടുംബത്തില്‍ ഒന്നിലധികം കാറുള്ളവരില്‍ നിന്ന് അധിക നികുതി ഈടാക്കാന്‍ നീക്കം. ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ അറിയിച്ചു.
ഭാര്യക്കും ഭര്‍ത്താവിനും വെവ്വേറെ കാറുണ്ടെങ്കില്‍ അധിക നികുതി നല്‍കേണ്ടിവരും. ഒന്നിലധികം വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ആര്യാടന് പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് വിളിച്ചുചേര്‍ത്ത സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
---- facebook comment plugin here -----