Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍വകക്ഷിയോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്. വൈകീട്ട് നാലിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തീരുമാനമെടുത്തതിനാല്‍ എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ല. ഇടതു മുന്നണിയുടെ നിലപാട് പിന്നീട് കത്തുമുഖേന സര്‍ക്കാറിനെ അറിയിക്കും.

കസ്തൂരി റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ കസ്തൂരി റിപ്പോര്‍ട്ടിനെ പരിഗണിക്കുന്നത് കോണ്‍ഗ്രസിന് തന്നെ എതിര്‍പ്പുണ്ട്.

Latest