Connect with us

Kerala

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ജൂലായ് 18 വരെ 28 ദിവസം സഭ സമ്മേളിക്കും. ജൂണ്‍ 10, 11 ജൂലായ് ഒന്‍പത്, 10, 15, 17, 18 എന്നീ തീയതികളില്‍ നിയമ നിര്‍മ്മാണ കാര്യം സഭ പരിഗണിക്കും.

ജൂണ്‍ 10 ന് 2013 ലെ അബ്കാരി (ഭേദഗതി) ബില്‍, 2013ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപനങ്ങള്‍ (ഭേദഗതി) ബില്‍ എന്നിവയും സബ്ജക്റ്റ് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. ജൂണ്‍ 12 മുതല്‍ 201314 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിലേക്കുളള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ ജൂലായ് എട്ടിന് സഭ പരിഗണിക്കും. ജൂലായ് 16 ന് ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ ജൂലായ് 17 ന് സഭ പരിഗണിക്കും.

നിലവിലുളള ഏഴ് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുളള ബില്ലുകള്‍ ഈ സഭാ സമ്മേളനത്തില്‍ പരിഗണനയ്ക്കു വരും. കഴിഞ്ഞ സമ്മേളന കാലത്ത് സഭയില്‍ അവതരിപ്പിച്ച 2013 ലെ കേരള ധനകാര്യബില്‍ ഈ സമ്മേളന കാലത്ത് സഭ പരിഗണിക്കും. അഞ്ച് ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്.

Latest