Alappuzha
സാമുദായിക നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡി സി സിയുടെ പ്രമേയം
ആലപ്പുഴ: കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്ന സമുദായ നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡിസിസിയുടെ പ്രമേയം. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി ചെയ്തിരുന്ന കാലത്തും വെള്ളാപ്പള്ളി നടേശന്‍ കള്ള്കച്ചവടം നടത്തിയിരുന്ന കാലത്തും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്നെന്ന് ഓര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.







