Kerala
ചര്‍ച്ചകള്‍ ഗ്രൂപ്പ് യുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമം: എം എം ഹസന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ചര്‍ച്ചകള്‍ ഗ്രൂപ്പ് യുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ പറഞ്ഞു. തമ്പാനൂര്‍ രവിയും താനും ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയത് കെ പി സി സി ഭാരവാഹികള്‍ എന്ന നിലയിലാണ്. ഗ്രൂപ്പിന്റെ വക്താക്കളായല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ്‌കുമാര്‍ രാജിവെച്ച ഒഴിവില്‍ കെ പി സി സി അധ്യക്ഷനെ മന്ത്രിസഭയില്‍ കൊണ്ടുവരന്‍ ആഗ്രഹിച്ചു. മുഖ്യമന്ത്രി ഇതിന് അനുകൂല നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----