National
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചാ മാര്‍ച്ച്: സംഘര്‍ഷം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നൂറുകണക്കിന് യുവമോര്‍്ച്ച പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കുണ്ട്.
രാവിലെ 11.30നാണ് ദേശീയ പ്രസിഡന്റ് അനുരാഗ് സിംഗിന്റെ നേതൃതവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
---- facebook comment plugin here -----