National
വന്ദേമാതരത്തോടുള്ള അനാദരവ്; മാപ്പ് പറയില്ലെന്ന് ബി എസ് പി എം പി
ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാരത്തോടുള്ള അനാദരവിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ബിഎസ്പി എംപിയായ ഷഫീക്കുര്‍ റഹ്മാന്‍ ബാര്‍ക്കി. വന്ദേമാതരം ആലപിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയതിന് അദ്ദേഹത്തെ ഇന്നലെ സ്പീക്കര്‍ വിമര്‍ശിച്ചിരുന്നു. ദേശീയ ഗാനത്തെയല്ലാതെ മറ്റൊന്നിനെയും മുസ്ലിമായ താന്‍ ബഹുമാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് ദേശിയ ഗീതമായ വന്ദേമാതര ആലാപനം നടക്കുമ്പോള്‍ പുറത്തേക്കിറങ്ങിപ്പോയ ഷഫീഖുറഹ്മാനെ ഇന്നലെ സ്പീക്കര്‍ ശാസിച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ സംബാല്‍ മണ്ഡലത്തില്‍ നിന്നുമുള്ള എംപിയാണ് ഇദ്ദേഹം.







