Ongoing News
തിന്മയെ ധാര്‍മികത കൊണ്ട് നേരിടണം: മുഖ്യമന്ത്രി

രിസാല സ്‌ക്വയര്‍: തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനം
എറണാകുളം രിസാല സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തിന്മകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിന്മകള്‍ക്കെതിരെ
നിയമപരമായ പോരാട്ടം മാത്രം പോര. തിന്മകളെ ധാര്‍മികത കൊണ്ട് നേരിടണം.
യുവാക്കളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. എസ് എസ് എഫ് ആ ദൗത്യമാണ്
നിറവേറ്റുന്നതെന്നും എസ് എസ് എഫ് അച്ചടക്കത്തിലും പ്രവര്‍ത്തനങ്ങളിലും
എല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----