Ongoing News
പാരമ്പര്യത്തെ തിരസ്‌കരിച്ചത് നവോത്ഥാനവാദികളുടെ പരാജയം: സിവിക്

രിസാല സ്‌ക്വയര്‍ | പാരമ്പര്യത്തെ തിരസ്‌കരിച്ചതാണ് ആധുനിക നവോഥാന വാദികളുടെ പരാജയത്തിന് കാരണമെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ സാക്ഷ്യം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേസമയം മാപ്പിളയായും മലയാളിയായും നിലകൊള്ളാന്‍ കഴിയുന്ന തരത്തില്‍ നവോഥാനം പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. നവോഥാനത്തിന്റെ മേനി നടിച്ചിരുന്ന പൊള്ളച്ചെണ്ടകളുമായാണ് തങ്ങളെ പോലുള്ളവര്‍ ഇതുവരേ സംവദിച്ചിരുന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതല്ലെന്ന് എസ് എസ് എഫും രിസാലയുമാണ് കാണിച്ചു തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തെ വീണ്ടെടുക്കാനുള്ള ക്യാമ്പയിന് സമയമായിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. സമാനതകളില്ലാത്തതാണ് എസ് എസ് എഫിന്റെ ഈ സമരം. ഒരു പക്ഷേ രാജ്യത്തെ തന്നെ എറ്റവും വലിയ വിദ്യാര്‍ഥി സമ്മേളനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.