Ongoing News
എസ് എസ് എഫിന്റെ സമരം നിര്‍മാണാത്മകം: എന്‍ അലി അബ്ദുല്ല

രിസാല സ്‌ക്വയര്‍: | എസ് എസ് എഫ് നടത്തുന്ന സമരങ്ങള്‍ നിര്‍മാണാത്മകമാണെന്ന് കേരള വഖ്ഫ് ബോര്‍ഡ് അംഗം എന്‍ അലി അബ്ദുല്ല പറഞ്ഞു. രിസാല സ്‌ക്വയറില്‍ എസ് എസ് എഫ്- ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട് വിഷയത്തില്‍ നടക്കുന്ന സാക്ഷ്യം സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നശീകരണവും സംഹാരവുമാണ് സമരമെന്ന ധാരണ തിരുത്തുകയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ എസ് എസ് എഫ് ചെയ്തത്. എസ് എസ് എഫ് മുന്നോട്ടുവെച്ച സമരങ്ങള്‍ നിര്‍മാണാത്കമാകങ്ങളാണ്. സമര ആഭാസങ്ങള്‍ തിരസ്‌കരിച്ച് സമരത്തെ സ്വീകരിക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നത്. സമര ആഭാസത്തിന്റെ നിരര്‍ഥകത സമൂഹത്തെ ബോധ്യപ്പെടുത്തി സമരത്തിന് എസ് എസ് എഫ പുതിയ ശീല് തന്നെ പകര്‍ന്നു നല്‍കുകയാണെന്നും എന്‍ അലി അബ്ദുല്ല പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് അധ്യക്ഷ വഹിച്ചു.
---- facebook comment plugin here -----