Ongoing News
വിദ്യാര്‍ഥിറാലിക്ക് അറബിക്കടലിന്റെ റാണി ഒരുങ്ങി

രിസാല സ്‌ക്വയര്‍: ഞായറാഴ്ച നടക്കുന്ന പ്രത്യേക പരിശീലനം നേടിയ എസ് എസ് എഫിന്റെ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ ചുവടുവെക്കുന്ന കരുത്തുറ്റ വിദ്യാര്‍ഥി റാലിയെ വരവേല്‍ക്കാന്‍ അറബിക്കടലിന്റെ റാണി ഒരുങ്ങി. മഹാനഗരം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ചിട്ടയും അച്ചടക്കവുമൊത്ത റാലിക്കായാണ് സുന്നി പടയണി സജ്ജമാകുന്നത്. വിദ്യാര്‍ഥി പടയണിക്ക് അകമ്പടിയായി പതിനായിരക്കണക്കിന് പൊതുജനങ്ങള്‍ കൂടി റാലിക്ക് അകമ്പടി സേവിക്കുന്നതോടെ കൊച്ചി നഗരത്തിന് ഇത് നവ്യാനുഭവമാകുന്നെ് തീര്‍ച്ച.
തിരക്കേറിയ കൊച്ചി നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കാത്ത രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രതിനിധികളുമായി എത്തുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ റാലിയുടെ ആരംഭ കേന്ദ്രത്തിലെത്തും. റാലി കഴിയുമ്പോഴും ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.