Kerala
ഗൗരിയമ്മ യു ഡി എഫിന്റെ സമുന്നത നേതാവ്: ഉമ്മന്‍ ചാണ്ടി
മലപ്പുറം: കെ.ആര്‍ ഗൗരിയമ്മ യു.ഡി.എഫിന്റെ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗൗരിയമ്മയും ജെ.എസ്.എസ്സും മുന്നണിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഗൗരിയമ്മ മുന്നണിവിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്ന അഭിപ്രായം തനിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജെ എസ് എസ് മുന്നണി വിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച മന്ത്രി ഷിബു ബേബി ജോണിന്റെ വിശദീകരണം ലഭിച്ചിട്ടില്ല. മോഡിയുടെ വികസന നയത്തെ താന്‍ എതിര്‍ക്കുന്നു. ഗുജറാത്ത് മോഡല്‍ വികസനം അംഗീകരിക്കാനാകില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.







