Kerala
കെ. ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയിംഗം കെ. ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു. മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ്. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
രണ്ട് തവണ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.







