Malappuram
പാണക്കാട് ആറ്റക്കോയ തങ്ങള്‍ ഉറൂസ് തുടങ്ങി
മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗവുമായിരുന്ന പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളുടെ രണ്ടാം ഉറൂസ് മുബാറക് തുടങ്ങി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
പാണക്കാട് മഖാമില്‍ നടന്ന ഖത്മുല്‍ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കി. വഹാബ് സഖാഫി മമ്പാട്, യൂനുസ് സഖാഫി നന്നമ്പ്ര, കുഞ്ഞിപ്പോക്കര്‍ഹാജി, ഹുസൈന്‍ഹാജി സംബന്ധിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് മഖാമില്‍ നടക്കുന്ന സമൂഹ സിയാറത്തിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മൗലിദ് പാരായണം അനുസ്മരണ സംഗമത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും.
സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹുസൈന്‍ അഹമ്മദ് തിരൂര്‍ക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട്, സയ്യിദ് സൈനുല്‍ആബിദീന്‍ ബാഫഖി, സയ്യിദ് ഹസനുല്‍ അഹ്ദല്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ എം എ റഹീം, പി കെ എം സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിക്കും.