Connect with us

Malappuram

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

Published

|

Last Updated

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ഇ സി ജിയും ഡിഫിബ്രിലേറ്റും വെന്റിലേറ്ററും ഒരുവര്‍ഷംകഴിഞ്ഞിട്ടും പ്രവര്‍ത്തനസജ്ജമായില്ല. ദിവസവും 1500ലേറെ രോഗികള്‍ ആശ്രയിക്കുന്ന ഈആശുപത്രിയില്‍ ഇതുമൂലം പാവങ്ങള്‍ക്ക് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. താലൂക്ക്ആശുപത്രിയില്‍ ഈ ഉപകരണങ്ങല്‍ പ്രവര്‍ത്തിക്കാത്ത വിവരം കഴിഞ്ഞ ജൂണ്‍ 18ന് ആശുപത്രി അധികൃതര്‍ ജില്ലാമെഡിക്കല്‍ ഓഫീസറെ അറിയിച്ചിരുന്നു.

മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് ഫ്രീസര്‍ വാങ്ങുന്നതിന് 2008-ഫെബ്രുവരി 20ന് ചേര്‍ന്ന ആശുപത്രി വികസന സമിതിയോഗത്തില്‍ തീരുമാനമെടുത്തുവെങ്കിലും ഇതുവരേയും അതും യാഥാര്‍ഥ്യമായിട്ടില്ല.
ഫിസിക്കല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ ഇപ്പോഴും ആശുപത്രിയില്‍ ഇല്ല. ഞായറാഴ്ച ദിവസങ്ങളിലും ഒപി സമയം പതിവുപോലെയാണെന്ന് പറയുന്നുണ്ടെങ്കിലും ഉച്ചക്ക്12 മണിവരെമാത്രമേ ഒ പി പ്രവര്‍ത്തിക്കുന്നുള്ളൂ.
ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ കേരള ജനവേദി ഉപഭോക്തൃസംരക്ഷണ സമിതിചെയര്‍മാന്‍ മലയില്‍ മുഹമ്മദ് ഹസന്‍ ആരോഗ്യവകുപ്പിന് പരാതിനല്‍കിയിട്ടുണ്ട്.

Latest