National
25 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച 25 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.ജാഫ്‌നയ്ക്ക് സമീപം ഉള്‍ക്കടലില്‍ റോന്തു ചുറ്റുന്നതിനിടെയാണ് നാവികസേന യന്ത്രബോട്ടുകളില്‍ യാത്രചെയ്തിരുന്ന ഇന്ത്യാക്കാരെ കണ്ടെത്തിയത്. അറസ്റ്റിനെ തുടര്‍ന്ന് ഇവരെ കൊളംബോയിലേക്ക് കൊണ്ടുവന്ന് പോലീസിന് കൈമാറി.കഴിഞ്ഞമാസം 53 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പോലീസിന്റെ പിടിയിലായിരുന്നു. മാര്‍ച്ച് 15ന് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് അവരെ മോചിപ്പിച്ചു.







