Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പവന് 160 രൂപയുടെ കുറവ്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് . പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയാണ് ഇന്ന് വില. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയില്‍നിന്ന് 36,880 രൂപയായി കൂടിയിരുന്നു.

ആഗോള വിപണിയില്‍ നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയശേഷം സ്വര്‍ണവിലയില്‍ നേരിയതോതില്‍ ഇടിവുണ്ടായി. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വര്‍ധനവുമാണ് വില കുറയാന്‍ കാരണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും വിലകുറവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.