Education
കീം പരീക്ഷ ജൂലൈ 24ന്
തിരുവനന്തപുരം | കേരള എന്‍ജിനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷ (കീം 2021) യുടെ തീയതി പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ നടത്തുക. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമിസ്ട്രി), ഉച്ചക്ക് 2.30 മുതല്‍ അഞ്ച് വരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) പരീക്ഷയാണ് നടത്തുക.
എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in







