Connect with us

National

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷം കവിഞ്ഞു; 3,980 പേര്‍ക്ക് കൂടി ജീവഹാനി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൂടുതല്‍ ആശങ്കയിലാക്കി പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് കേസുകള്‍ വീണ്ടും നാലു ലക്ഷം കടന്നു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു.

രാജ്യത്ത് സജീവമായ കൊവിഡ് കേസുകള്‍ 35.66 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

അതേസമയം, ഉയര്‍ന്ന തോതില്‍ വൈറസ് വ്യാപനം മൂന്നാം തരംഗത്തിനിടയാക്കുമെന്നും എന്നാല്‍ എപ്പോഴത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്നലെ പറഞ്ഞിരുന്നു.