Connect with us

Saudi Arabia

കൊവിഡ് പ്രതിരോധ വാക്‌സിന്‍ നടപടികള്‍ ശക്തമാക്കി സഊദി; രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

Published

|

Last Updated

ദമാം |സഊദിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നടപടികള്‍ ശക്തമാക്കിയതോടെ ഫൈസര്‍ ബയോടെക് വാക്‌സിന് പുറമെ പുതുതായി രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അസ്ട്രസെനെക്ക, മോഡേണ എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. പ്രതിരോധ വാക്‌സിനുകളുടെ പരിശോധനയില്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് ലഭിക്കുകയും, രോഗപ്രതിരോധ ശേഷിയും വാക്സിനുകള്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു

ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ പ്രഥമ അംഗീകാരം ലഭിച്ചതോടെ 2020 ഡിസംബര്‍ 15 മുതല്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 17 മുതല്‍ റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നാല് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സ്വദേശികള്‍ക്കും വിദേശകള്‍ക്കുമായി മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് , കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മന്ത്രിമാര്‍ , പ്രവിശ്യാ ഗവര്‍ണ്ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചതോടെ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിയുകയും ചെയ്തിരുന്നു .വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന്ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest