Connect with us

National

കര്‍ഷക സമരം: വിദഗ്ധ സമതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി |  കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്കെതിരെ ഹരജി സമതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഭാരതീയ കിസാന്‍ യൂണിയന്‍ ലോക് ശക്തി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷികനിയമത്തെ ശക്തമായി അനുകൂലിക്കുന്നവരാണെന്നും ഹരജിയില്‍ പറയുന്നു .
അതേസമയം, കര്‍ഷക നേതാക്കള്‍ക്കെതിരായ എന്‍ഐഎ നോട്ടീസില്‍ നിയമപോരാട്ടം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കും.