Connect with us

Kerala

പെരുമ്പാവൂര്‍ വെടിവെപ്പ്; മൂന്ന് പേര്‍കൂടി പിടിയില്‍

Published

|

Last Updated

കൊച്ചി |  പെരുമ്പാവൂര്‍ വെടിവെപ്പ് കേസില്‍ മൂന്നു പേര്‍ കൂടി പോലീസിന്റെ പിടിയിലായി. വല്ലം സ്വദേശികളായ കുപ്പിയാന്‍ വീട്ടില്‍ അബൂബക്കര്‍, മൂത്തേടന്‍ ബൈജു, ചേലാമറ്റം സ്വദേശി ഈരക്കാടന്‍ സുധീര്‍, എന്നിവരാണ് പിടിയിലായത്.

വെടിവെപ്പിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ നിസാറിന്റെ വ്യാപാര പങ്കാളിയാണ് അബൂബക്കര്‍. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈജുവിന്റെയും അബൂബക്കറിന്റെയും വാഹനത്തിലാണ്. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍ നിന്നും ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.

വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ആക്രമണത്തില്‍ എത്തിയത്‌

Latest