ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 1,090,193 ജീവനുകള്‍

Posted on: October 14, 2020 7:17 am | Last updated: October 14, 2020 at 10:40 am

വാഷിംഗ്ടണ്‍ | ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. കൃത്മായി പറഞ്ഞാല്‍ 1,090,193 പേര്‍ക്ക് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
38,347,804 പേര്‍ ഇതുവരെ രോഗത്തിന്റെ പിടിയിലായി. 28,840,115 പേര്‍ ഇതില്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളാണ് കൊവിഡ് മരണത്തില്‍ ലക്ഷങ്ങള്‍ പിന്നിട്ടത്. അമേരിക്കയില്‍ 220,841, ഇന്ത്യയില്‍ 110,617, ബ്രസീലില്‍ 151,063 മരണങ്ങള്‍ ഇതിനകം ഉണ്ടായി.