Connect with us

Sports

മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് ജയം

Published

|

Last Updated

അബുദബി | ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഐ പി എല്ലിലെ 27ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി കാപിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ബോൾ അവശേഷിക്കെ 166 റൺസ് നേടി.

മുംബൈ നിരയില്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇശാൻ കിഷൻ എന്നിവരാണ് തിളങ്ങിയത്. ഡികോകും സൂര്യകുമാർ യാദവും അര്‍ധ സെഞ്ച്വറി നേടി. ഇരുവരും 53 റണ്‍സ് വീതമാണ് നേടിയത്. കിഷൻ 15 ബോളിൽ 28 റൺസ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്. പൊള്ളാർഡും ക്രുണാൽ പാണ്ഡ്യയുമാണ് വിജയിക്കുന്പോൾ ക്രീസിലുണ്ടായിരുന്നത്.

ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 24 ആകുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹിക്ക് ശിഖര്‍ ധവാന്റെയും ശ്രേയാസ് അയ്യരുടെയും കൂട്ടുകെട്ടാണ് നിര്‍ണായകമായത്. പൃഥ്വി ഷായുടെയും അജിങ്ക്യ രഹാനയുടെയും വിക്കറ്റുകളാണ് ഡല്‍ഹിക്ക് തുടക്കത്തില്‍ നഷ്ടമായത്.

എന്നാല്‍ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ഡല്‍ഹിയെ കരകയറ്റുകയായിരുന്നു. ധവാന്‍ പുറത്താകാതെ 69 റണ്‍സ് നേടി. 52 ബോളില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. അയ്യര്‍ 33 ബോളില്‍ നിന്ന് 42 റണ്‍സ് അടിച്ചെടുത്തു. മുംബൈക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.