Connect with us

Science

രണ്ട് ഗ്യാലക്‌സികള്‍ കൂട്ടിമുട്ടി ഒന്നാകുന്ന ദൃശ്യം പങ്കുവെച്ച് നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | രണ്ട് ഗ്യാലക്‌സി(ആകാശഗംഗ)കള്‍ കൂട്ടിമുട്ടി ഒന്നാകുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് നാസ. എന്‍ ജി സി 1614 എന്ന ഗ്യാലക്‌സിയാണ് മറ്റൊന്നുമായി കൂട്ടിമുട്ടി അസാധാരണ രൂപം പ്രാപിച്ചത്. കൂട്ടിമുട്ടല്‍ കാരണം അതുഗ്ര രീതിയില്‍ കത്തിജ്വലിക്കുകയാണ് ഈ ഗ്യാലക്‌സി.

ഭൂമിയില്‍ നിന്ന് 200 ദശലക്ഷം പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്യാലക്‌സി സ്ഥിതി ചെയ്യുന്നത്. മറ്റ് രണ്ട് ഗ്യാലക്‌സികള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്നായിരുന്നു എന്‍ ജി സി 1614 രൂപപ്പെട്ടത് എന്നതാണ് മറ്റൊരു സവിശേഷത. 1885ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ ലെവിസ് സ്വിഫ്റ്റ് ആണ് ഈ ഗ്യാലക്‌സി കണ്ടെത്തിയത്.

മില്‍ക്കിവേ ഗ്യാലക്‌സിക്കും ഒരുനാള്‍ സമാന വിധിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. അടുത്ത പ്രധാന പ്രപഞ്ച പ്രതിഭാസമുണ്ടാകുക ഭൂമിയും സൂര്യനും ഉള്‍പ്പെടുന്ന ഗ്യാലക്‌സിക്കും സൗര സംവിധാനത്തിനുമാകുമെന്ന് 2012ല്‍ നാസ പ്രഖ്യാപിച്ചിരുന്നു. ആന്‍ഡ്രോമെഡ ഗ്യാലക്‌സിയുമായാണ് മില്‍കിവേ ഗ്യാലക്‌സി കൂട്ടിമുട്ടുക. ദൃശ്യങ്ങള്‍ കാണാം:

 

Latest